
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിൽ "സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് കേരള ഡെവലപ്മെന്റ് മോഡൽ” എന്ന വിഷയത്തിലുള്ള SWAYAM MOOC കോഴ്സ് ഉദ്ഘാടനം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് കൊച്ചി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി.ബി. റെഡ്ഡി നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഫാ. സജു എം.ഡി., ഡിപ്പാർട്മെൻറ് ഹെഡ് ഡോ. കിരൺ തമ്പി, കോഴ്സ് കോഓർഡിനേറ്റർ ഡോ. അനീഷ് കെ.ആർ., കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ.എം.എം.ആർ.സി ഡയറക്ടർ ദാമോദർ പ്രസാദ്,ഇ.എം.എം.ആർ.സി പ്രതിനിധികളായ ശ്രീ. സജീദ് നടുത്തൊടി, ശ്രീ. ഷിംജിത് എന്നിവർ സമീപം
കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ “സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് കേരള ഡെവലപ്മെന്റ് മോഡൽ”എന്ന വിഷയത്തിലുള്ള സ്വയം മൂക് കോഴ്സ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഫാ. സജു എം.ഡി. അധ്യക്ഷനായ ചടങ്ങിൽ , നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് കൊച്ചി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി.ബി. റെഡ്ഡി ഉദ്ഘാടനം നിർവഹിക്കുകയും, ഡോ. കിരൺ തമ്പി സ്വാഗതം ആശംസിക്കുകയും കോഴ്സ് കോഓർഡിനേറ്റർ ആയ ഡോ. അനീഷ് കെ.ആർ. കോഴ്സ് പരിചയപ്പെടുത്തുകയും ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ.എം.എം.ആർ.സി ഡയറക്ടർ ദാമോദർ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സാങ്കേതിക സെഷനുകൾ ഇ.എം.എം.ആർ.സി പ്രതിനിധികളായ ശ്രീ. സജീദ് നടുത്തൊടി, ശ്രീ. ഷിംജിത് എന്നിവർ കൈകാര്യം ചെയ്തു. സോഷ്യൽ വർക്ക് വിഭാഗത്തിലെ ഡോക്ടറൽ സ്കോളർ ലിജ മേരി മാത്യു നന്ദി രേഖപ്പെടുത്തി.
Photo Courtesy - Google










